സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
1300648
Tuesday, June 6, 2023 11:59 PM IST
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനകര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കാണക്കാരി പഞ്ചായത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ തമ്പി ജോസഫ്, അംബിക സുകുമാരന്‍, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന ലഭ്യമാകും.