മെഡിക്ലെയിം ഇന്‍ഷ്വറന്‍സ് പുനഃസ്ഥാപിക്കണം: ക്ഷീരകര്‍ഷകർ മന്ത്രിക്കു നിവേദനം നൽകി
1300647
Tuesday, June 6, 2023 11:59 PM IST
കടുത്തുരുത്തി: ക്ഷീര കര്‍ഷകരുടെ മെഡിക്ലെയിം ഇന്‍ഷ്വറന്‍സ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ക്ഷീരകര്‍ഷക സംഘടന മന്ത്രിക്കു നിവേദനം നല്കി. സംസ്ഥാനത്ത് ക്ഷീര സഹകരണസംഘങ്ങളില്‍ പാല് അളക്കുന്ന ക്ഷീരകര്‍ഷകരുടെ മെഡിക്ലെയിം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ക്ഷീരകര്‍ഷക സംഘടന ചെയര്മാന് എ.വി. ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ മന്ത്രി വി.എന്‍. വാസവനാണ് നിവേദനം നല്‍കിയത്.
കര്‍ഷകര്‍ക്കായി നിലനിന്നിരുന്ന ക്ഷീരകര്‍ഷക മെഡിക്ലെയിം പോളിസി ക്ഷീരവികസന വകുപ്പ് പ്രീമിയം സ്വീകരിക്കുവാന്‍ തയാറാകാതെ വന്നതോടെ ഇന്‍ഷ്വറന്‍സ് പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ ലാപ്സായിരുന്നു. രണ്ട് ലക്ഷം രൂപയുടെ മെഡിക്ലെയിമില്‍ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയും മറ്റു ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
സംഘടനാ ചെയര്മാന് എ.വി. ജോര്‍ജുകുട്ടി ഇടക്കാരിക്കോട്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്കറിയ വര്‍ക്കി, കേരള കോണ്‍ഗ്രസ് -എം ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ. ജയകുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.