കടുത്തുരുത്തിയില്‍ യുവകരുത്തുമായി കോണ്‍ഗ്രസ്
1300645
Tuesday, June 6, 2023 11:59 PM IST
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ യുവകരുത്തുമായ് കോണ്‍ഗ്രസ്. കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ജയിംസ് പുല്ലാപ്പള്ളില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ കടുത്തുരുത്തി ബ്ലോക്കില്‍ പാര്‍ട്ടിയുടെ മുഖഛായ തന്നെ മാറുകയാണ്.
മാന്‍വെട്ടം സ്വദേശിയാണ്. യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, കോണ്‍ഗ്രസ് മീഡിയ സെല്‍ ജില്ലാ ചെയര്മാന്, സംസ്ഥാന കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ മേഖലാ പ്രസിഡന്റ്, ദേശീയ ഡയറക്ടര്‍, മേമ്മുറി സഹൃദയ ക്ലബ് പ്രസിഡന്റ്, ഐ.ഡി. ദേവസ്യ ചാരിറ്റബള്‍ ട്രസ്റ്റ് സെക്രട്ടറി, ഐ ഫൗണ്ടേഷന് ജില്ല കോ-ഓര്‍ഡിനേറ്റര്‍, ജില്ല ലാന്‍ഡ് ട്രൈബ്യുണല്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജയിംസ് കുറവിലങ്ങാട് ദേവമാത കേളജ് പൂര്‍വവിദ്യാര്‍ഥി രത്ന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്.