പരിസ്ഥിതി വാരാഘോഷത്തിനു തുടക്കം
1300643
Tuesday, June 6, 2023 11:44 PM IST
ഏറ്റുമാനൂർ: യുവകലാസാഹിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി. മെഡിക്കൽ കോളജ് പരിസരത്ത് വൃക്ഷത്തൈ നട്ട് സി.കെ. ആശ എംഎൽഎ വാരാഘോഷം ഉദ്ഘാടനം ചെയ്തു.
യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ജോസ് ചമ്പക്കര അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഗൈനക്കോളജി എച്ച്ഒഡി ഡോ. ബീനാകുമാരി, നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് എന്നിവർ ഫലവൃക്ഷത്തൈകൾ എംഎൽഎയിൽനിന്നും ഏറ്റുവാങ്ങി നട്ടു.
ജില്ലാ സെക്രട്ടറി ആർ. സുരേഷ്, ഡോ. അഞ്ജലി, ബിനു ബോസ്, സോമൻ പിള്ള, ശ്രീലതാവർമ എന്നിവർ പ്രസംഗിച്ചു.