കുഴിമറ്റം വൈഎംസിഎ പ്രവര്‍ത്തനോദ്ഘാടനം
1300642
Tuesday, June 6, 2023 11:44 PM IST
കുഴിമറ്റം: കുഴിമറ്റം വൈഎംസിഎ പ്രവര്‍ത്തനോദ്ഘാടനവും 10, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് ആദരവും നല്കി. നൂറ് കുട്ടികള്‍ക്ക് നോട്ട് ബുക്ക്, കുട, പെന്‍സില്‍ പൗച്ച് എന്നിവയും വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് രഞ്ജു കെ. മാത്യു അധ്യക്ഷതവഹിച്ചു.
കുഴിമറ്റം പള്ളി വികാരി ഫാ. കുര്യന് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പഞ്ചായത്ത് അംഗങ്ങളായ എബിസണ്‍ കെ. ഏബ്രഹാം, ബിനിമോള്‍ സനല്‍കുമാര്‍, വൈഎംസിഎ സംസ്ഥാന പരിസ്ഥിതി ബോര്‍ഡ് ചെയര്മാന് ജോര്‍ജ് മാത്യു, കോട്ടയം സബ് റീജിയണ്‍ ചെയര്മാന് ജോമി കുര്യാക്കോസ്, സെക്രട്ടറി അരുണ്‍ മര്‍ക്കോസ്, കുഴിമറ്റം പള്ളി ട്രസ്റ്റി പി.കെ. ഷായി, സെക്രട്ടറി റോഷിന് ഫിലിപ്പ്, ബെല്‍വ മറിയം ബിജു, ട്രഷറര്‍ കുരുവിള വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.