പരിസ്ഥിതിമിത്രം പുരസ്കാരം ഡോ. മഹേഷ് മോഹനു സമ്മാനിച്ചു
1300640
Tuesday, June 6, 2023 11:44 PM IST
കോട്ടയം: മികച്ച പരിസ്ഥിതി ഗവേഷകനുള്ള 2020-22 ലെ സംസ്ഥാന പുരസ്കാരത്തിന് എംജി സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രഫ. ഡോ. മഹേഷ് മോഹന്‍ അര്‍ഹനായി.
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പരിസ്ഥിതിമിത്രം പുരസ്കാരം തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡോ. മഹേഷിന് സമ്മാനിച്ചു.
സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി അംഗം, എംജി സര്‍വകലാശാലാ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നൂറോളം ഗവേഷണ പ്രബന്ധങ്ങളും മൂന്ന് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൂത്താട്ടുകുളം സ്വദേശിയാണ്.
ഭാര്യ: ഡോ. രമ്യ (കാരിത്താസ് ആയുർവേദ ആശുപത്രി). മക്കള്‍: ശിവാനി, ശിവകര്ത്തിക് (കെഇ സ്കൂള്‍, മാന്നാനം).