അങ്ങാടി സെന്റ് ആന്റണീസ് ചാപ്പലിൽ തിരുനാൾ
1300639
Tuesday, June 6, 2023 11:44 PM IST
കുടമാളൂർ: സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിന്റ കീഴിലുള്ള അങ്ങാടി സെന്റ് ആന്റണീസ് ചാപ്പലിൽ വിശുദ്ധ അന്തോനീസിന്റെ നൊവേനയും തിരുനാളും ഒന്പതു മുതൽ 18 വരെ ആഘോഷിക്കും.
ഒന്പതിന് വൈകുന്നേരം 5.30ന് ജപമാല, നൊവേന, ലദീഞ്ഞ് ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം.10 മുതൽ 18 വരെ വൈകുന്നേരം 5.30ന് നൊവേന, ജപമാല, ലദീഞ്ഞ്.
13നു വൈകുന്നേരം സെന്റ് ആന്റണീസ് വാർഡ് ദിനമായി ആചരിക്കും. ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ. ജോയൽ പുന്നശേരി സമ്മാനദാനം നിർവഹിക്കും. വാർഡ് പ്രസിഡന്റ് അനിൽ ജോസ് അധ്യക്ഷത വഹിക്കും. അനൂപ് പ്രകാശ്, സി.ഐ. ആന്റണി എന്നിവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്ന്.
18ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന ഫാ. ജോയൽ പുന്നശേരി. തിരുനാൾ സന്ദേശം റവ. ഡോ. മാണി പുതിയിടം. തുടർന്ന് പ്രദക്ഷിണം, നൊവേന, നേർച്ച വിതരണം.