പരിസ്ഥിതിദിനാചരണം
1300568
Tuesday, June 6, 2023 10:36 PM IST
പാറത്തോട്: പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഹരിതസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം പരിസ്ഥിതിദിന സന്ദേശം നൽകുകയും പ്രസിഡന്റ് വിജയമ്മ വിജയലാൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഹരിത കർമസേന സെക്രട്ടറി കെ.കെ. നിഷാമോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച എല്ലാ ഹരിത കർമസേനാംഗങ്ങളെയും മെമെന്റോ നൽകി പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
കാഞ്ഞിരപ്പള്ളി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് പരിസ്ഥിതി ദിനമായി ആചരിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എൻ. ശാന്തി ചെടികൾ ഏറ്റുവാങ്ങി.
വാർഡ് മെംബർ ആന്റണി മാർട്ടിൻ, കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, സെക്രട്ടറി റെജി കാവുങ്കൽ, ഡോ. നിഷ കെ. മൊയ്തീൻ, ഡോ. രേഖാ ശാലിനി എന്നിവർ പ്രസംഗിച്ചു.