നികുതിവർധന നടപ്പാക്കാതെ മേലുകാവ് പഞ്ചായത്ത്
1300565
Tuesday, June 6, 2023 10:36 PM IST
മേലുകാവ്: സർക്കാർ വർധിപ്പിച്ച കെട്ടിട നികുതികൾ മേലുകാവ് പഞ്ചായത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങളോടൊപ്പം വൺ ഇന്ത്യ വൺ പെൻഷൻ അംഗവും സിപിഐയിലെ അംഗവും പ്രമേയത്തെ പിന്തുണച്ചു. നാലിനെതിരേ എട്ട് വോട്ടുകൾക്കാണു പ്രമേയം പാസായത്.
കേരള കോൺഗ്രസ്-എം അംഗങ്ങളും സിപിഎം അംഗങ്ങളും നികുതി വർധനവ് വരുത്തണമെന്ന് നിലപാടെടുത്തപ്പോൾ ബിജെപി അംഗം വിട്ടുനിന്നു.
ജനവികാരം മനസിലാക്കി ധീരമായ നിലപാടെടുത്ത പഞ്ചായത്ത് പ്രസിഡന്റിനെയും പ്രമേയത്തെ പിന്തുണച്ച പഞ്ചായത്ത് അംഗങ്ങളെയും യുഡിഎഫ് മേലുകാവ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.