എ പ്ലസ് ജേതാക്കള്‍ക്ക് ആദരവ്
1300562
Tuesday, June 6, 2023 10:36 PM IST
കുറവിലങ്ങാട്: സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി, ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ഭാരത് മാതാ കോളജ് ആദരിക്കും. എ പ്ലസ് ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും ഷീല്‍ഡും നല്‍കും. നാളെ മൂന്നിന് മുത്തിയമ്മഹാളിലാണ് ആദരിക്കല്‍.
മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജോസഫ് പുതിയിടം അധ്യക്ഷത വഹിക്കും. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജോയ്സ് അലക്സ്, സുനില്‍ ജോസഫ്, ബിജു താന്നിക്കതറപ്പില്‍, ജാന്‍സി ജോര്‍ജ് തേനാശേരില് എന്നിവര്‍ പ്രസംഗിക്കും.
കുറവിലങ്ങാട്: പഞ്ചായത്തില്‍ സ്ഥിര താമസമുള്ളവരും ഈവർഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുമായ വിദ്യാര്‍ഥികളെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കും. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പരും 20നു മുന്‍പ് പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അറിയിച്ചു.
കൊല്ലം സുധിയുടെ കുടുംബത്തിന് ധനസഹായം
അനുവദിക്കണം: സജി മഞ്ഞക്കടമ്പില്‍
കോട്ടയം: കൊല്ലം സുധിയുടെ അപകടമരണം മൂലം നിരാലംബരായിരിക്കുന്ന സുധിയുടെ കുടുംബത്തിന് പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍സഹായം അനുവദിക്കണമെന്നു യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.