യുവജനങ്ങള്‍ പരിസ്ഥിതിയുടെ കാവൽക്കാരാകണം: മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
1300560
Tuesday, June 6, 2023 10:34 PM IST
പാലാ: യുവജനങ്ങള്‍ പരിസ്ഥിതിയുടെ കാവല്‍ക്കാരാകണമെന്നും കൃഷിയിലേക്ക് യുവജനങ്ങള്‍ കടന്നുവരണമെന്നും മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചേര്‍ന്നു സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
എസ്എംവൈഎം പാലാ രൂപത ഡെപ്യൂട്ടി പ്രസിഡന്റ് ഡോണ്‍ ജോസഫ് സോണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, സ്റ്റീല്‍ ഇന്ത്യ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, സിന്‍ഡിക്കേറ്റ് കൗണ്‍സിലേഴ്സ് മഞ്ജു തങ്കച്ചന്, ജിസ് പോള്‍, പാലാ ഫൊറോന ജനറല്‍ സെക്രട്ടറി റ്റിന്‍സി ബാബു, രൂപത കൗണ്‍സിലര്‍ ജീവ മൈക്കിള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.