ഒരു കുഞ്ഞിന് ഒരു മരം പദ്ധതിക്കു മാര്‍ സ്ലീവ മെഡിസിറ്റിയിൽ തുടക്കം
1300555
Tuesday, June 6, 2023 10:34 PM IST
പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി വ്യത്യസ്തയാര്‍ന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട്. മെഡിസിറ്റിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു പോകുമ്പോള്‍ ഓരോ ഫലവൃക്ഷത്തൈകള്‍ സമ്മാനിക്കുന്ന പദ്ധതിക്ക് പരിസ്ഥിതിദിനത്തില്‍ തുടക്കമായി.
മെഡിസിറ്റി അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ സെൻട്രല്‍ നഴ്സറിയുടെ സഹകരണത്തോടെയാണ് പദ്ധതി.