സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞു
1300489
Tuesday, June 6, 2023 12:32 AM IST
വൈക്കം: പരിസ്ഥിതിദിനത്തിൽ നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സ്കൂളിന് മുന്നിൽ സാമൂഹ്യവിരുദ്ധർ മാലിന്യം വലിച്ചെറിഞ്ഞതായി പരാതി.
വൈക്കം അയ്യർകുളങ്ങര ഗവ. യുപി സ്കൂളിനു മുന്നിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടത്. സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ ഒരുക്കിയ സ്ഥലത്താണ് സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്ത് പോസ്റ്റർ പതിപ്പിച്ചു.
മാലിന്യം തള്ളിയ സാമൂഹ്യവിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.