സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
1300487
Tuesday, June 6, 2023 12:30 AM IST
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ലൈഫ് ലോംഗ് എഡ്യൂക്കേഷന്‍ കേരള, നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.
കാരാപ്പുഴ ഗവ. ജിഎച്ച്എസ്എസ് സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴ്സിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
അധ്യാപക
ഒഴിവ്
മാന്നാനം: കെഇ കോളജിൽ സൈക്കോളജി, ഹിന്ദി എയ്ഡഡ് വിഭാഗങ്ങളിൽ സൈക്കോളജി സെൽഫ് ഫിനാൻസ് വിഭാഗം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ 12നു മുന്‍പ് cpoint@ kecol lege.ac.in, kecolleg emnm@ gmail.com ഇ-മെയിലിൽ അയയ്ക്കണം. എയ്ഡഡ് വിഭാഗം അപേക്ഷകർ കൊളീ ജി യറ്റ്് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. പിഎച്ച്ഡി, ജെആർഎഫ്, നെറ്റ് മുൻഗണന. 8606 632142.