അതിരമ്പുഴ പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണം
1300484
Tuesday, June 6, 2023 12:30 AM IST
അതിരമ്പുഴ: പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെംബർ ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോ-ഓർഡിനേറ്റർ കുമാരി അശ്വതി, ഹെഡ്മിസ്ട്രസ് സുനിമോൾ കെ. തോമസ്, നെയ്യാൻ ജിജോ, അൽഫോൻസ് ബിജോ തുടങ്ങിയവർ പ്രസംഗിച്ചു. '
ഒരു വീട്ടില്‍ ഒരു മുരിങ്ങ പദ്ധതി സംഘടിപ്പിച്ചു
ഏറ്റുമാനൂര്‍: അര്‍ച്ചന വിമന്‍സ് സെന്റര്‍ ഒരു വീട്ടില്‍ ഒരു മുരിങ്ങ പദ്ധതി പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അയര്‍ക്കുന്നം പഞ്ചായത്തില്‍ സംഘടിപ്പിച്ചു. അയര്‍ക്കുന്നം വെറ്റിനറി സര്ജന് ആര്. പ്രേമ സ്റ്റെല്ല ഭായ് മുരിങ്ങത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, അയര്‍ക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാല്‍സി പി. മാത്യു, ഗീത ഉണ്ണികൃഷ്ണന്, ഷബീന ഷൈജു എന്നിവര്‍ പ്രസംഗിച്ചു.