സെര്‍വര്‍ തകരാറിന്റെ മറവില്‍ സര്‍ക്കാര്‍ റേഷന്‍ വിതരണം അട്ടിമറിക്കുന്നു: കേരള കോൺഗ്രസ്
1300421
Monday, June 5, 2023 11:36 PM IST
ചങ്ങനാശേരി: സെര്‍വര്‍ തകരാറിന്റെ പേരില്‍ കേരളത്തിലെ പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ തിരച്ചറിയണമെന്നും റേഷന്‍ വിതരണത്തിലെ അപാകതകള്‍ ശാശ്വതമായി പരിഹരിക്കണമെന്നും കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിന് മുന്പില് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, പി.സി. മാത്യു, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, ജിമ്മി കളത്തിപ്പറമ്പില്‍, കെ.എ. തോമസ്, ജയിംസ് പതാരംചിറ, ജോസുകുട്ടി നെടുമുടി, സി.കെ. രാജു, സെബാസ്റ്റ്യന്‍ എം. സ്രാങ്കന്‍, സണ്ണിച്ചന് പുലിക്കോട്ട്, ജോഷി കുറുക്കന്‍കുഴി, ജിക്കു കുര്യാക്കോസ്, മോളമ്മ സെബാസ്റ്റ്യന്‍, സൈന തോമസ്, ഇ.സി. അച്ചാമ്മ, അന്നമ്മ സാജന്, വത്സമ്മ കുഞ്ഞുമോന്, സച്ചിന് സാജന് ഫ്രാന്‍സിസ്, മാത്തുക്കുട്ടി മറ്റത്തില്‍, ഡിസ്നി പുളിമൂട്ടില്‍, ഫിലിപ്പ് മുണ്ടകത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.