അയിത്തുമുണ്ടകം- ഒറവയ്ക്കല്‍ റോഡ് ഉദ്ഘാടനം ചെയ്ത ു
1300420
Monday, June 5, 2023 11:36 PM IST
പായിപ്പാട്: പഞ്ചായത്തിലെ നവീകരിച്ച അയിത്തുമുണ്ടകം-ഒറവയ്ക്കല്‍ എസ്എന്‍ഡിപി റോഡിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് എംഎല്‍എ ഫണ്ടിലൂടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനി രാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എബി വര്‍ഗീസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ, ടി.എസ്. നിസ്താര്‍, വി.ജി. സുരേഷ് ബാബു, സജി ജോണ്‍, സാബുക്കുട്ടന്‍, റോബിന്, ടി.യു. ഉല്ലാസ്, സാജന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.