സില്‍വര്‍ലൈന്‍ പാതയില്‍ സമരമരങ്ങള്‍ നട്ട് പ്രതിഷേധം
1300419
Monday, June 5, 2023 11:36 PM IST
മാടപ്പള്ളി: സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നിര്‍ദ്ദിഷ്ഠ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ സമരസമിതി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സമരമരങ്ങള്‍ നട്ടു. ജില്ലാതല പരിപാടി മാടപ്പള്ളിയില്‍ സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന് ഉദ്ഘാടനം ചെയ്തു.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, മിനി കെ. ഫിലിപ്പ്, സേവ്യര്‍ ജേക്കബ്, എ.ടി. വര്‍ഗീസ്, എസ്. രാധാമണി, റോസ്ലിന് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയില്‍ 30തോളം സമരസമിതി യൂണിറ്റുകളില്‍ സമരമരങ്ങള്‍ നട്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.