ഡോ. സി.ടി. അരവിന്ദകുമാര്‍ വൈസ് ചാന്‍സലറുടെ ചുമതലയേറ്റു
1300399
Monday, June 5, 2023 11:28 PM IST
കോട്ടയം: ഡോ. സി.ടി. അരവിന്ദകുമാര്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തു. പുതിയ വൈസ് ചാന്‍സലറെ നിയമിക്കുന്നതുവരെ ഡോ. അരവിന്ദകുമാറിന് ചുമതല നല്‍കിക്കൊണ്ട് ഇന്നലെയാണ് ഗവര്‍ണര്‍ ഉത്തരവായത്. ഉച്ചകഴിഞ്ഞ് വൈസ് ചാന്‍സലറുടെ കാര്യാലയത്തിലെത്തിയ അദ്ദേഹത്തെ സിന്‍ഡിക്കറ്റ് അംഗങ്ങള്‍, വകുപ്പ് മേധാവികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓഫീസ് വളപ്പില്‍ ഡോ. അരവിന്ദകുമാര്‍ വൃക്ഷത്തൈ നട്ടു. 2019 മുതല്‍ നാലു വര്‍ഷം സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്ന്സലായിരുന്ന അദ്ദേഹത്തിന്റെ സേവനകാലാവധി കഴിഞ്ഞ 27നാണ് പൂര്‍ത്തിയായത്. നിലവില്‍ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ സീനിയര്‍ പ്രഫസറാണ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ സ്റ്റഡീസ്, ഇന്റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്ട്രൂമെന്റേഷന്‍ സെന്റര്‍, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റ് ഫെസിലിറ്റി എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.