കെ-ഫോണ്‍ ഉദ്ഘാടനം ചെയ്തു
1300393
Monday, June 5, 2023 11:28 PM IST
കോട്ടയം: കെ-ഫോണിന്റെ ഉദ്ഘാടനം ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും വിവിധ പരിപാടികളോടെ നടത്തി. ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. വികസനരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ-ഫോണ്‍ പദ്ധതിയെന്നു മന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു.
പാലാ നിയോജകമണ്ഡലംതല ഉദ്ഘാടനം ളാലം ഗവണ്മെന്റ് എല്‍പിഎസില്‍ പാലാ നഗരസഭാധ്യക്ഷ ജോസിന് ബിനോ നിര്‍വഹിച്ചു.
കല്ലറ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈക്കം നിയോജക മണ്ഡലം ഉദ്ഘാടനം സി. കെ. ആശ എംഎല്‍എ നിര്‍വഹിച്ചു. പൂഞ്ഞാര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ നിയോജകമണ്ഡലംതല ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ നിര്‍വഹിച്ചു.
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം മണര്‍കാട് ഇന്‍ഫന്റ് ജീസസ് കോണ്‍വന്റ് സ്കൂളില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിര്‍വഹിച്ചു. കോട്ടയം നിയോജകമണ്ഡലംതല ഉദ്ഘാടനം മൂലേടം എന്എസ്എംസിഎംഎസ് എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് നിര്‍വഹിച്ചു.
ചങ്ങനാശേരി നിയോജകമണ്ഡലംതല ഉദ്ഘാടനം ഇത്തിത്താനം ഗവണ്മെന്റ് എല്‍പിഎസില്‍ ജോബ് മൈക്കിള്‍ എംഎല്.എ നിര്‍വഹിച്ചു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ചടങ്ങ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി കൂവപ്പള്ളി വില്ലേജ് ഓഫീസ്
ജീവനക്കാരോടു സംവദിച്ചു
കോട്ടയം: കെ - ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൂവപ്പള്ളി വില്ലേജ് ഓഫീസില്‍ ഉദ്യോഗസ്ഥരോട് ഓണ്‍ലൈനായി സംവദിച്ചു. കോട്ടയം ആര്‍ഡിഒ വിനോദ് രാജ്, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ബെന്നി മാത്യു, കോട്ടയം റവന്യൂ ഡിവിഷണല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് റെജി ജേക്കബ്, കെഎസ്ഇബി പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബിഞ്ചു ജോണ്‍, കൂവപ്പള്ളി വില്ലേജ് ഓഫീസര്‍ കെ.ആര്. സിനിമോള്‍, കെ - ഫോണ്‍ കോട്ടയം ജില്ലാ കോ- ഓർഡിനേറ്റര്‍ നിതിന്‍ ഐസക്, ഭാരത് ഇലക്ട്രോണിക്സ് ഉദ്യോഗസ്ഥരായ രമാവത് രൂപ് സിംഗ്, പി.ജെ. ജയകൃഷ്ണന് നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായുള്ള ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.