നെല്ലിമരത്തിന് മാല ചാർത്തി
1300351
Monday, June 5, 2023 10:47 PM IST
കണമല: ഇന്നലെ പരിസ്ഥിതി ദിനത്തിൽ കാളകെട്ടി ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിൽ കുട്ടികൾ നടത്തിയ വേറിട്ട പരിപാടി ശ്രദ്ധേയമായി.
സ്കൂളിലെ പഴയ നെല്ലിമരം പോയ ശേഷം നാട്ടുപിടിപ്പിച്ച് വളർന്ന പുതിയ നെല്ലിമരത്തിന് കുട്ടികൾ മാലകൾ അണിയിച്ച് ആദരവ് നൽകി. മെടഞ്ഞെടുത്ത തേങ്ങോലയിൽ കുട്ടികൾ തന്നെ ഒരുക്കിയ പരിസ്ഥിതിദിന സന്ദേശം ഉയർത്തി റാലി നടത്തി.
തുടർന്ന് നടത്തിയ സമ്മേളനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ ജനാർദനൻ സന്ദേശം നൽകി. പഞ്ചായത്തംഗം എം.എസ്. സതീഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സിജോ പി. ജേക്കബ്, അധ്യാപകരായ ടിനോ വർഗീസ്, ആസിയ ബഷീർ, വിദ്യാർഥിനി ശ്രേയ ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.