വാറന്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
1300350
Monday, June 5, 2023 10:47 PM IST
കാഞ്ഞിരപ്പള്ളി: വാറന്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ നാസിഫ് നാസറി (28)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
2020 ൽ പാറത്തോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന് എസ്എച്ച്ഒ സുനില്‍ തോമസ്, സിപിഒമാരായ സതീഷ് ചന്ദ്രന്, പീറ്റര്‍ പി. വര്‍ഗീസ്, അരുണ്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ആശുപത്രിവളപ്പിൽ കുരുന്നുകൾ വൃക്ഷത്തൈകൾ നട്ടു
എരുമേലി: സർക്കാർ ആശുപത്രി വളപ്പിൽ ഭാവിയിൽ തണൽ മരങ്ങൾ ആശ്വാസം പകരുന്നതിന് കുരുന്നുകൾ വൃക്ഷതൈകൾ നട്ടു.
എരുമേലി നിർമല പബ്ലിക് സ്കൂളിലെ കുട്ടികളാണ് പരിസ്ഥിതി ദിനത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈകൾ നട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ജിജി, ഹെൽത്ത് ഇൻസ്പെക്ടർ ജിതിൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, പ്രിൻസിപ്പൽ സിസ്റ്റർ വിൻസി എന്നിവർ പ്രസംഗിച്ചു.