ഹരിതശോഭയിൽ പരിസ്ഥിതിദിനാചരണം
1300349
Monday, June 5, 2023 10:47 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ സമൃദ്ധിക്കു തുടക്കം കുറിച്ചു. വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജോളി മടുക്കക്കുഴി, ഷക്കീലാ നസീര്‍, ടി.എസ്. കൃഷ്ണകുമാര്‍, ബിഡിഒ എസ്. ഫൈസല്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ എസ്. സബിത, ജോയിന്റ് ബിഡിഒ (ആര്‍എച്ച്) ജോസഫ്, ജോയിന്റ് ബിഡിഒ (ഇജിഎസ്) ടി.ഇ. സിയാദ്, എക്സ്റ്റഷന്‍ ഓഫീസര്‍മാരായ സൂബി, രതീഷ്, സീനിയര്‍ ക്ലാര്‍ക്ക് ദീലിപ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിവിധ ഫലവൃക്ഷത്തൈകളുടെ വിതരണവും നടത്തി.
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ്-എം സംസ്കാര വേദി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാറത്തോട് ചോറ്റിയിൽ തണൽമരം നട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സംസ്കാരവേദി ജില്ലാ പ്രസിഡന്റ് ബാബു ടി. ജോൺ അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് കട്ടക്കൽ, ഡയസ് കോക്കാട്ട്, സോഫി ജോസഫ്, റോജി മുട്ടത്തുകുന്നേൽ, മുരളി ദേവ്, ജിൻസ് ഈഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരിസ്ഥിതിദിനാചരണത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വൃക്ഷത്തൈ നട്ടു.
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കപ്പാട് ദൈവമാതാ സെന്ററിൽ കടപ്ലാവ് തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്രായിൽ, ബെന്നി തോമസ്, ജോൺസൺ തൊടുകയിൽ എന്നിവർ നേതൃത്വം നൽകി.
ഏന്തയാർ: നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാമ്പഴക്കാലം എന്ന പദ്ധതി ജെജെ മർഫി ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മായാ ജയേഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ മേരിയമ്മ തോമസ്, പിടിഐ പ്രസിഡന്റ് ബിജോയി മുണ്ടുപാലം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അഭിലാഷ് പി. വെട്ടം, എൻഎസ്എസ് വോളന്റിയർമാരായ അനു തോമസ്, ഡയാന ജോർജ് എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: എയ്ഞ്ചൽസ് വില്ലേജ് ആശാനിലയം സ്പെഷൽ സ്കൂളും, ആൽഫിൻ പബ്ലിക് സ്കൂളും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. ആൽഫിൻ സ്കൂളിൽനിന്നെത്തിയ കുട്ടികൾ ആശാ നിലയത്തിലെ കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ സമ്മാനിച്ചു. തുടർന്ന് ആശാനിലയം സ്കൂൾ മുറ്റത്ത് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ എൻവിയോൺമെന്റ് സൈന്റിസ്റ്റ് ഡോ. ജോസ് കല്ലറക്കൽ, വിദ്യാർഥികളും ചേർന്ന് വൃക്ഷത്തൈ നട്ടു.
ഡോ. ജോസ് കല്ലറക്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യസന്ദേശം നൽകി. എയ്ഞ്ചൽസ് വില്ലേജ് ആശാനിലയം ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിറ്റി സേവ്യർ, ആൽഫിൻ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സോണിയ മാത്യു, അധ്യാപിക തേജ ജോണി എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: സംസ്ഥാന സഹകരണ വകുപ്പിന്റെ പരിസ്ഥിതി ദിനാഘോഷ പരിപാടിയായ നെറ്റ് സീറോ എമിഷൻ പദ്ധതി മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹരിതം സഹകരണം എന്ന പേരിൽ നടത്തി. ബാങ്കിന്റെ നേതൃത്വത്തിൽ മുണ്ടക്കയം സിഎംസ് എൽപി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈ നട്ടു. ബാങ്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ, ബെന്നി ചേറ്റുകുഴി, ടി.സി. സെയ്ദ് മുഹമ്മദ്, ഡോ. ഷാജി, ബിന്ദു ജോബിൻ, വൈ. സൂസൻ, സെക്രട്ടറി മിനു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വെച്ചൂച്ചിറ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്-എം സംസ്കാരവേദി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പാത്രപാങ്കലിന്റെ നേതൃത്വത്തിൽ കേരള മിനിമം വേജസ് ബോർഡ് മെംബറും കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോസ് പുത്തേട്ട് വൃക്ഷത്തൈ നട്ടു. വെച്ചൂച്ചിറ മണ്ഡലം സെക്രട്ടറി പൊന്നി അമ്പലത്തുങ്കൽ, റ്റോമി വടക്കേമുറി, ജോജി മൊളോപറമ്പിൽ, ലാലിച്ചൻ വെള്ളാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
വാഴൂർ: ഏദൻ പബ്ലിക് സ്കൂളിൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ നടീലും നടന്നു. സ്കൂൾ മാനേജർ ടോം തോമസ്, പ്രിൻസിപ്പൽ മഞ്ജുള മാത്യു, വൈസ് പ്രിൻസിപ്പൽ സജീന ജേക്കബ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. തുടർന്ന് മരത്തൈകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ബി. പ്രമോദ് അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ബി. ജയചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മിനിമോൾ ജോസഫ്, സ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി, ഷൈനി സെബാസ്റ്റ്യൻ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ പിടിഎ പ്രസിഡന്റ് ആന്റണി മാര്ട്ടിന് സ്കൂള്‍ പ്രതിനിധിക്ക് വൃക്ഷത്തൈ നൽകി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ് സന്ദേശം നല്കി.
കാളകെട്ടി: ജെസിഐ കാളകെട്ടി ടൗൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കാളകെട്ടി അസീസി അന്ധവിദ്യാലയ അങ്കണത്തിൽ ഫലവൃക്ഷ തൈ നട്ടു. പ്രസിഡന്റ് ജിസ് മുണ്ടമറ്റം, ജോബി കപ്പിയാങ്കൽ, അഭിലാഷ് കുന്നേൽ, ടോമി ഈറ്റത്തോട്ട്, ജോമി കൊച്ചുപറമ്പിൽ, ജോഷി കപ്പിയാങ്കൽ, ജോയ് ഈറ്റത്തോട്ട്, തോമസ്കുട്ടി വെട്ടിപ്ലാക്കൽ, അബ്രീനിയോ തോമസ് എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി: സംസ്ഥാന സഹകരണ വകുപ്പ് ആരംഭിക്കുന്ന നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ എന്ന പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക ബാങ്ക് അങ്കണത്തിൽ റമ്പുട്ടാൻ തൈ നട്ടു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. അജ്കുമാർ, സ്റ്റാഫ് അംഗങ്ങളായ റെജി പോൾ, എ.ടി. അജി, തോമസ് ജോസഫ്, റ്റീന തോമസ്, റെയ്ച്ചൽ പ്രകാശ്, മാക്സി മാത്യു എന്നിവർ പങ്കെടുത്തു.