ഏകദിന ധ്യാനം
1300346
Monday, June 5, 2023 10:47 PM IST
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ നാളെ ഏകദിന ധ്യാനം നടക്കും. ധ്യാനത്തിന് ഫാ. ജോസഫ് കണ്ടത്തിപറമ്പിൽ (ഡയറക്ടർ, ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം പാമ്പാടി) നേതൃത്വം നൽകും. രാവിലെ 9.30ന് സമ്പൂർണ ജപമാല ആചരണത്തിന് കരിസ്മാറ്റിക് ടീം നേതൃത്വം വഹിക്കും. 10.30ന് വചനപ്രഘോഷണം, 11.30ന് സൗഖ്യരാധന. രാവിലെ 5.30നും 6.30നും ഉച്ചയ്ക്ക് 12.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന.
അവലോകനയോഗം
കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല പുരോഗതി വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമായി എംജിഎൻആർഇജിഎസ് അക്രഡിറ്റഡ് എൻജിനിയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റുമാർ എന്നിവരുടെ യോഗം എട്ടിന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
സന്ദർശിക്കും
കണമല: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോച്ചൻ, പ്ലാവനാക്കുഴി തോമസ് എന്നീ കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഇന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി സി.പി. ജോൺ എത്തും. സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സി.പി. ജോൺ മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാന ആസൂത്രണ സമിതി ഉപാധ്യക്ഷനായിരുന്നു. ഇന്ന് രാവിലെ പത്തിന് കണമലയിലെത്തുന്ന അദ്ദേഹം കണമല സെന്റ് തോമസ് പള്ളിയിലെത്തി വികാരി ഫാ. മാത്യു നിരപ്പേലിനെയും സന്ദർശിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ അറിയിച്ചു.
ആദരിച്ചു
വണ്ടൻപതാൽ: ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ മെമന്റോ നൽകി ആദരിച്ചു. ഷാഹുൽ തടത്തിൽ പറമ്പിലിന്റെ അധ്യക്ഷതയിൽ റോയി കപ്പലുമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ട്രെയിനർ ഷിബു കല്ലറക്കൽ കുട്ടികൾക്ക് ക്ലാസെടുത്തു.