ഇൻസ്പയർ ഉദ്ഘാടനവും മെറിറ്റ് ഈവനിംഗും ഇന്ന്
1300345
Monday, June 5, 2023 10:47 PM IST
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഈവനിംഗും ഇൻസ്പയർ ഉദ്ഘാടനവും ഇന്ന് രാവിലെ 10നു നടക്കും. എക്സിക്യൂട്ടീവ് ക്ലബിന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സിവിൽ സർവീസ് കോച്ചിംഗ് പ്രോഗ്രാമായ ഇൻസ്പയറിൽ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പുതിയ ബാച്ചിന്റെ ഉദ്ഘാടനവും പഴയ ബാച്ചിലെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്തിന്റെ അധ്യക്ഷതയിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബിനു കണ്ണന്താനം, ഹെഡ്മാസ്റ്റർ എം.കെ. തോമസ് എന്നിവർ പ്രസംഗിക്കും.
ചെങ്ങളം പള്ളിയിൽ നവനാൾ
ചെങ്ങളം: വിശുദ്ധ അന്തോനീസിന്റെ തീർഥാടന ദൈവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ മരണത്തിരുനാളിന് ഒരുക്കമായുള്ള നവനാൾ ഇന്നു മുതൽ 13 വരെ ആചരിക്കും. ഇന്ന് രാവിലെ 5.30നും 6.45 നും 11നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. 11ന് രാവിലെ 5.30നും ഏഴിനും 9.30നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. മറ്റു ദിവസങ്ങളിൽ രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. വിശുദ്ധ അന്തോനീസിന്റെ മരണത്തിരുന്നാൾ ദിനമായ 13ന് 5.30നും, 6.45നും, 11നും വൈകുന്നേരം 5.30 നും വിശുദ്ധ കുർബാന, നൊവേന.