വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
1300344
Monday, June 5, 2023 10:47 PM IST
കോട്ടയം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും യുവതിയില്‍നിന്ന് പണവും സ്വര്‍ണവും അടക്കം ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂക്കടവ് താഴത്തേടത്ത് അമല്‍ ദാസി (28)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവുമടക്കം 16,61,000 ത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയും ചെയ്തെന്നാണു പരാതി. തുടര്‍ന്ന് ഇയാള്‍ യുവതിയെ വിവാഹം കഴിക്കാതെ മറ്റൊരു വിവാഹം കഴിച്ചു. യുവതി കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണ സംഘം ഇയാളെ വയനാട് തിരുനെല്ലി ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. എസ്ഐ ടി. ശ്രീജിത്ത്, കെ.കെ. രാജേഷ്, സജികുമാര്‍, എഎസ്ഐ സജി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.