പൊതുസ്ഥലങ്ങളിലെ മരങ്ങൾക്ക് പൈതൃക പദവിയുമായി വെളിയന്നൂർ
1300343
Monday, June 5, 2023 10:47 PM IST
വെളിയന്നൂർ: പൊതുസ്ഥലങ്ങളിൽ 50 വയസ് പിന്നിട്ട മരങ്ങൾക്ക് പൈതൃക പദവി നൽകി വെളിയന്നൂർ പഞ്ചായത്ത്. പരിസ്ഥിതി സംരക്ഷണത്തിന് പുത്തൻ ഹരിത ആശയമാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.
ഉഴവൂർ - കൂത്താട്ടുകുളം, രാമപുരം - കൂത്താട്ടുകുളം, പുതുവേലി - വൈക്കം റോഡുകളിലെ മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയാണ് പൈതൃക വൃക്ഷങ്ങളായി പ്രഖ്യാപിച്ചത്. ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. മരങ്ങളുടെ സംരംക്ഷണത്തിനൊപ്പം വെട്ടിമാറ്റുന്ന മരത്തിന്റെ പ്രായത്തിന് തുല്യമായ എണ്ണം മരങ്ങൾ നടാനും തീരുമാനിച്ചിട്ടുണ്ട്. അരീക്കര- പാറത്തോട് വഴിയരികിലെ മാവിൽ ചുവട്ടിൽ പ്രതിജ്ഞയെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, വൈസ് പ്രസിഡന്റ് തങ്കമണി ശശി, അംഗങ്ങളായ ജിമ്മി ജയിംസ്, ജോമോൻ ജോണി, അർച്ചന രതീഷ് , സണ്ണി പുതിയിടം, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, സെക്രട്ടറി ടി. ജിജി, അരീക്കര സെന്റ് റോക്കീസ് പള്ളി വികാരി ഫാ. സ്റ്റാൻലി ഇടത്തിപറമ്പിൽ, ഹരിത കേരള മിഷൻ ജില്ല കോ-ഓഡിനേറ്റർ ഇ.ടി. സോമൻ, സെന്റ് റോക്കീസ് യുപി സ്കൂൾ ഹെഡ്മി സ്ട്രസ് ജിബിമോൾ മാത്യു, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പ്രസംഗിച്ചു.