നൂറുമേനി മഹാസംഗമം: വിളംബരദീപം തെളിഞ്ഞു
1300258
Monday, June 5, 2023 12:32 AM IST
ചങ്ങനാശേരി: അതിരൂപത ബൈബിള്‍ അപ്പോസ്തൊലേറ്റിന്റെ നേതൃത്വത്തില്‍ 10ന് ചങ്ങനാശേരി എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപത നൂറുമേനി മഹാസംഗമത്തിനു മുന്നോടിയായി നടന്ന വിളമ്പര സമ്മേളനം ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. വചനം പങ്കുവയ്ക്കുന്ന സമൂഹമായി നാം മാറണമെന്നും ക്രിസ്തീയ ആധ്യാത്മികതയുടെ നിത്യനൂതനമായ അനുഭവമാണ് പരിശുദ്ധ കുര്‍ബാനയും വചനം പങ്കുവയ്ക്കല്‍ എന്നും അദ്ദേഹം പറഞ്ഞു.
അതിരൂപത സന്ദേശനിലയംഹാളില് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. സണ്ണിച്ചന് ഇടമണ്ണിക്കല്‍, ജോബ് ആന്റണി പവ്വത്തില്‍, പ്രഫ. ജോസഫ് ടിറ്റോ, സിബി മുക്കാടന്‍, ഇ.ജെ ജോസഫ്, ടോമി ആന്റണി, സൈബി അക്കര, സിസ്റ്റര്‍ ചെറുപുഷ്പം, ആന്റണി മലയില്‍, ചെറിയാന് നെല്ലുവേലി, സാബു തെക്കേക്കര, ജോര്‍ജ്, ഷിജി ജോസഫ്, ജോസുകുട്ടി കുട്ടംപേരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.