ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റില്‍
1300257
Monday, June 5, 2023 12:32 AM IST
പാമ്പാടി: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് രാജേഷി (34) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം സന്ധ്യയോടെ പാമ്പാടി ഏഴാം മൈലിലിനു സമീപം വച്ച് ഇയാളുടെ ഭാര്യയെ മര്‍ദിക്കുകയും വഴിയില്‍ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
ഇവര്‍ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.