ശാലോം മധ്യസ്ഥപ്രാർവനിത, ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്
1299730
Sunday, June 4, 2023 12:15 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി വളപ്പിൽ വനിതകൾക്കായി ആരംഭിക്കുന്ന സ്വാസ്ഥ്യം ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജീവിതശൈീ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കായികശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ മുടക്കിയാണു പദ്ധതി നടപ്പാക്കുന്നത്. പ്രദേശവാസികളായ വനിതകൾക്കും ആശുപത്രി ജീവനക്കാരായ വനിതകൾക്കും രാവിലെയും വൈകുന്നേരവും സൗകര്യം പ്രയോജനപ്പെടുത്താം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ മുതലായവർ എന്നിവർ പ്രസംഗിക്കും.