അരുവിത്തുറ പള്ളിയിൽ വിമലഹൃദയ പ്രതിഷ്ഠാ ധ്യാനം
1298979
Wednesday, May 31, 2023 10:37 PM IST
അരുവിത്തുറ: അരുവിത്തുറ പള്ളി മുന്നോട്ടുവച്ച സഹദ കർമപദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കന്യാമറിയത്തിന്റെ വിമലഹൃദയ പ്രതിഷ്ഠാ ധ്യാനം ആരംഭിച്ചു. 17ന് സമാപിക്കുന്ന 33 ദിവസത്തെ ധ്യാനം ഓൺലൈനാണ്.
ഓരോ ദിവസവും നാലു മുതൽ ആറു മിനിറ്റ് ദൈർഘ്യമുള്ള ധ്യാനചിന്തകൾ വാട്സ്ആപ്പ് മുഖാന്തരം നൽകും. ജൂൺ 17ന് ധ്യാനത്തിൽ പങ്കെടുക്കുന്നവർ ഒരുമിച്ചുകൂടി വിശുദ്ധ കുർബാനയ്ക്കു ശേഷം വിമലഹൃദയ പ്രതിഷ്ഠ നടത്തും.
1300ലധികം പേർ ഇതിനകം വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലിൽ, അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ എന്നിവരാണ് ധ്യാനം നയിക്കുന്നത്.
ബേത്സെയ്ദ സൗഖ്യശുശ്രൂഷ
പാലാ: രൂപത കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ 9.30 മുതല്‍ രണ്ടു വരെ പാലാ കത്തീഡ്രലില്‍ ബേത്സെയ്ദ സൗഖ്യശുശ്രൂഷ നടത്തും. ജപമാല, 10.30ന് വിശുദ്ധ കുര്‍ബാന, 12ന് വചനപ്രഘോഷണം - സുനു സാജ് പുള്ളിക്കാട്ടില്‍, ഒന്നിന് ദിവ്യകാരുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, കരിസ്മാറ്റിക് സോണല്‍ സര്‍വീസ് ടീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.