പരസ്പരം കരുതലുള്ളവരുടെ സമൂഹം സൃഷ്ടിക്കണം: ഡോ. സാബു തോമസ്
1298976
Wednesday, May 31, 2023 10:35 PM IST
പാലാ: കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്ക്കു വഴിമാറുകയും രാജ്യത്തെ മറവിരോഗികളുടെ എണ്ണം അഞ്ചു ദശലക്ഷത്തിലേറെയാവുകയും ചെയ്ത സാഹചര്യത്തില്‍ പരസ്പരം കരുതലുള്ളവരുടെ സമൂഹം സൃഷ്ടിക്കുക മാത്രമാണ് കരണീയമായുള്ളതെന്ന് എംജി സർവകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്. ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും ഡിമെന്‍ഷ്യ കെയര്‍ പാലായും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിമെന്‍ഷ്യ കെയര്‍ ആൻഡ് കൗണ്‍സലിംഗിന്റെ കോണ്വൊക്കേഷന് ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ. സാബു തോമസ് നിർവഹിച്ചു.
ഡയറക്ടര്‍ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കോഴ്സ് ചീഫ് മെന്റര്‍ ഡോ. രാജു ഡി. കൃഷ്ണപുരം, ഡിമെന്‍ഷ്യ കെയര്‍ പാലാ പ്രസിഡന്റ് ഏബ്രഹാം പാലക്കുടി എന്നിവര്‍ പ്രസംഗിച്ചു.