ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിലുള്ള ജനവിശ്വാസം വർധിച്ചെന്ന്
1298971
Wednesday, May 31, 2023 10:35 PM IST
കോട്ടയം: ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ, മണിമല പഞ്ചായത്തുകളിൽ എൽ ഡിഎഫ് നേടിയ തിളക്കമാർന്ന വിജയം സർക്കാരിന്റെ ജനക്ഷേമ വികസന മുന്നേറ്റത്തിനും മതേതര നിലപാടുകൾക്കും ലഭിച്ച അംഗീകാരമാണെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു. മറ്റു രാഷ്ട്രീയ കക്ഷികളുടെ കൈവശമിരുന്ന സീറ്റാണ് പിടിച്ചെടുത്തിരിക്കുന്നത്. സർക്കാരിനെതിരേയുള്ള കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. പൂഞ്ഞാറിൽ ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണമാണ് പൊളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കൺവൻഷൻ
പൊൻകുന്നം: പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണസംരക്ഷണ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. വി.ജി. ലാല്‍, ഷാജി പാമ്പൂരി, എം.എ. ഷാജി, രാജന് ചെറുകാപള്ളില്, ഐ.എസ്. രാമചന്ദ്രന്, എന്‍.കെ. സുധാകരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ. എന്‍. ജയരാജ്, ഗിരീഷ് എസ്. നായര്‍, വി.ജി. ലാല്‍, എം.എ. ഷാജി, ഷാജി പാമ്പൂരി, രാജന് ചെറുകാപള്ളില്, ആര്. രാജേഷ് - രക്ഷാധികാരികള്‍, കെ. ബാലചന്ദ്രന് - പ്രസിഡന്റ്, പി.എസ്. സിനീഷ്, ഷാജി നെല്ലേപറമ്പില്‍ - വൈസ് പ്രസിഡന്റുമാര്‍, എന്‍.കെ. സുധാകരന് നായര്‍ - കണ്‍വീനര്‍, ഐ.എസ്. രാമചന്ദ്രന്, സി.കെ. രാമചന്ദ്രന് നായര്‍ - ജോയിന്റ് കണ്‍വീനര്‍മാര്‍ സുമേഷ് ആന്‍ഡ്രൂസ് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
യുഡിഎഫ് പാനൽ മത്സരിക്കും
പൊൻകുന്നം: പൊൻകുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
സേവ്യർ മൂലകുന്ന്, ഗോപാലകൃഷ്ണൻ നായർ, കെ. ചന്ദ്രമോഹനൻ, പി. സോമശേഖരൻ നായർ, മുണ്ടക്കയം സോമൻ എന്നിവർ ജനറൽ മണ്ഡലത്തിലും എം. അശ്വതി, വിജയമ്മ ചെറുകുന്നത്ത്, സജിനി സന്തോഷ് എന്നിവർ വനിതാ മണ്ഡലത്തിലും, എം.കെ. ദാസ് എസ്സി എസ്ടി മണ്ഡലത്തിലും ജോസഫ് ഫിലിപ്പ് പുളിക്കൻ നിക്ഷേപ മണ്ഡലത്തിലും മത്സരിക്കും.