അങ്കണവാടി പ്രവേശനോത്സവം: കളിചിരികളുമായി കുരുന്നുകളെത്തി
1298970
Wednesday, May 31, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് 11-ാം വാർഡ് 33-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പ് സമ്മേളനവും നടത്തി. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി സ്വീകരിക്കുകയും പഠിച്ചു പുറത്തിറങ്ങിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. പഞ്ചായത്തംഗം പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർമാരായ ടി.എസ്. ഐഷ ബീവി, സാനി നസീർ, പി.എസ്. ബീന, ഹെൽപ്പർ കെ.എച്ച്. സീനത്ത്, അബീസ് ടി. ഇസ്മായിൽ, മുഹമ്മദ് റസിലി, ഫെമി മക്കാർ എന്നിവർ പ്രസംഗിച്ചു.
പാറത്തോട്: പാറത്തോട് ചിറഭാഗം അങ്കണവാടിയിൽ നടത്തിയ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.പി. സുജീലൻ അധ്യക്ഷത വഹിച്ചു. കുരുന്നുകളെ മധുരപദാർഥങ്ങളും പുഷ്പങ്ങളും നൽകി വരവേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കട്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. സുരേന്ദ്രൻ കൊടിത്തോട്ടം, ബിന്ദു ശ്രീകുമാർ, ഷാന്റി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു.
ചെറുവള്ളി: ചിറക്കടവ് പഞ്ചായത്ത് 11-ാം വാർഡിലെ 20-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അഭിലാഷ് ബാബു അധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കൾ സജിമോൾ, ഹെൽപ്പർ ലളിതകുമാരി എന്നിവർ പ്രസംഗിച്ചു. പുതിയതായി ക്ലാസിലെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും ബലൂണും മറ്റ് സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
കുന്നുംഭാഗം: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിലെ 117-ാം നന്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് മെംബർ ആന്റണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ എൻ.ബി. പ്രസീദ, അനീഷ് എന്നിവർ പ്രസംഗിച്ചു. പുതിയതായി ക്ലാസിൽ എത്തിയ കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകി. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അങ്കണവാടിയിലെ പൂർവ വിദ്യാർഥി ലിമിയ തോമസിനെ ചടങ്ങിൽ അനുമോദിച്ചു.