പഠനോപകരണ വിതരണം
1298969
Wednesday, May 31, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് 19-ാം വാർഡ് അഞ്ചിലിപ്പയിലെ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള സാധാരണക്കാരായ കുട്ടികൾക്ക് വാർഡ് അംഗം റിജോ വാളന്തറയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. 75ഓളം പേർക്കാണ് ഒരു ലക്ഷത്തോളം രൂപ മുടക്കി പഠനോപകരണങ്ങൾ വാങ്ങി നൽകിയത്. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയുടെയും റിജോയുടെയും വിദേശത്തുള്ള സുഹൃത്തുക്കളാണ് സഹായഹസ്തവുമായി ഒപ്പം ചേർന്നത്. കഴിഞ്ഞ അധ്യായ വർഷങ്ങളിലും വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകിയിരുന്നു.
പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റിജോ വാളന്തറ, പഞ്ചായത്തംഗം മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു.
ഇളങ്ങുളം: എസ്എൻഡിപി 44-ാം നമ്പർ ശാഖയുടെ പഠനോപകരണ വിതരണം പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചന്ദ്രദാസ് മറ്റത്തിൽ, ശശികുമാർ കല്ലറയ്ക്കൽ, രാധാമണി മിഷ്യൻപറമ്പിൽ, മനസ്വിനി കറുപ്പേച്ചിയിൽ, അഭിരാമി മണലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.