മരംവീണ് ഗതാഗതം തടസപ്പെട്ടു
1298968
Wednesday, May 31, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ മരംവീണ് ദേശീയപാതയിൽ രണ്ടിടങ്ങളിലും കാഞ്ഞിരപ്പള്ളി -എരുമേലി റോഡിലും ഗതാഗതം തടസപ്പെട്ടു.
ഇരുപത്താറാംമൈൽ ആൽഫീൻ സ്കൂളിന് മുൻവശം, പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജിന് മുൻവശം, ഒന്നാംമൈൽ എന്നിവിടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ ശക്തമായ കാറ്റിലാണ് മൂന്നിടങ്ങളിലും മരങ്ങൾ റോഡിലേക്ക് വീണത്. നാട്ടുകാരും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.