പതിമൂന്നു വാത്തകളെ കുറുനരി കടിച്ചുകൊന്നു
1298639
Wednesday, May 31, 2023 2:14 AM IST
പ്രവിത്താനം: വീട്ടില്‍ വളര്‍ത്തിയിരുന്ന 13 വാത്തകളെ കുറുനരികള്‍ കടിച്ചു കൊന്നു.
പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന വാത്തകളെയാണ് ഇന്നലെ ഉച്ചയോടെ നരികള്‍ കൊന്നത്. വീടിനു സമീപം പാടത്ത് തീറ്റതേടാന്‍ ഇറക്കിവിട്ടതായിരുന്നു വാത്തകള്‍.
നരികള്‍ ചിലതിനെ അകത്താക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ കുറുനരികള്‍ കൂട്ടത്തോടെ എത്തിയിരുന്നെങ്കിലും വീട്ടുകാര്‍ ഓടിച്ചുവിട്ടിരുന്നു. വാത്തകള്‍ ഒരെണ്ണത്തിന് രണ്ടായിരം രൂപയോളം വില വരുമെന്ന് റോയി പറഞ്ഞു.