തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്
1298638
Wednesday, May 31, 2023 2:14 AM IST
കോട്ടയം: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്.
കോട്ടയം നഗരസഭയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ 74.23 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൂഞ്ഞാര്‍ പഞ്ചായത്തിലെ 36-ാം വാര്‍ഡ് പെരുനിലത്ത് 75.35 ശതമാനവും മണിമല പഞ്ചായത്തിലെ ആറാം വാര്‍ഡ് മുക്കടയില്‍ 68.31 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ഇന്ന് അതത് തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കും.