സോജൻ സെബാസ്റ്റ്യൻ ഇന്നു വിരമിക്കും
1298632
Wednesday, May 31, 2023 2:06 AM IST
ഏറ്റുമാനൂർ: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ ഇന്ന് സർവീസിൽനിന്ന് വിരമിക്കും. 1998 ബാച്ചിലെ ബെസ്റ്റ് ട്രെയിനിയായി തെരഞ്ഞെടുക്കപ്പെട്ട് സർവീസിൽ പ്രവേശിച്ച സോജൻ കർമശ്രേഷ്ഠ പുരസ്കാര തിളക്കത്തിലാണ് പടിയിറങ്ങുന്നത്.
പ്രിവന്റീവ് ഓഫീസറായി സർവീസിൽ പ്രവേശിച്ചു. വയനാട്ടിലും കോട്ടയത്തും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി. കോട്ടയത്ത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായി ഇന്ന് വിരമിക്കുന്നു.
വിമുക്തി ജില്ലാ മാനേജർ എന്ന നിലയിൽ വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് ആദ്യമായി കോട്ടയത്ത് ജില്ലാതല വിമുക്തി കൗൺസലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
വിമുക്തി പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ കർമശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. അതിരമ്പുഴ വട്ടമല കുടുംബാംഗമാണ്. ഭാര്യ ശ്രീജ സോജൻ. മക്കൾ: ഹൃദ്യ സോജൻ, ഹാൻസ് ടോം സോജൻ.