കൂത്തമ്പലത്തില്‍ തീപിടിത്തം
1298630
Wednesday, May 31, 2023 2:03 AM IST
കോട്ടയം: കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ തീപിടിത്തം. കൂത്തമ്പലത്തിന്റെ വാതിലുകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
കൂത്തമ്പലത്തിന്റെ വാതിലില്‍നിന്നു പുക ഉയരുന്നത് ജീവനക്കാരാണ് ആദ്യം കണ്ടത്. വെള്ളം ഒഴിച്ച് കെടുത്തിയെങ്കിലും വീണ്ടും പുകഞ്ഞുകൊണ്ടിരുന്നു. ഇതോടെ അഗ്നിരക്ഷാസേനയെത്തിയാണു തീ പൂര്‍ണമായി കെടുത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം.