ധനസഹായം നല്കി
1298627
Wednesday, May 31, 2023 2:03 AM IST
ഗാന്ധിനഗര്‍: ചെങ്ങളം മങ്ങാട്ട് എം.ഐ കുര്യന്റെ (കുര്യച്ചന്) 50-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മക്കളും കൊച്ചുമക്കളും ആശ്രയയില്‍ 151 നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്കി.
ഫാ. ജോണ്‍ ഐപ്പ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ സതീശന് നായര്‍ ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം ധനസഹായ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. എം.കെ. ജോണ്‍, ജോസഫ് കുര്യന്, രാജു എം. കുര്യന്, ഷുബി ജോണ്‍, സിസ്റ്റര്‍ ശ്ലോമ്മോ എന്നിവര്‍ പ്രസംഗിച്ചു.