ചങ്ങനാശേരി മേഖലാ എയ്ഞ്ചല്‍സ് മീറ്റ്
1298623
Wednesday, May 31, 2023 2:03 AM IST
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഏയ്ഞ്ചല്‍സ് മീറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടത്തി. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളാണ് സംഗമത്തില്‍ പങ്കെടുത്തത്. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മേഖല ഡയറക്ടര്‍ ഫാ. വര്‍ഗീസ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഫാ. ആന്റണി തറക്കുന്നേല്‍ ക്ലാസ് നയിച്ചു. പ്രസിഡന്റ് അമല്‍ ലൈജു അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ആമുഖപ്രഭാഷണം നടത്തി.
ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിന്‍സ കരിമാളൂര്‍, സണ്ണി തോമസ് കോയിപ്പള്ളി, സേവ്യര്‍ ജോസഫ്, ജോണ്സണ് കാഞ്ഞിരക്കാട്, റ്റിന്റോ സെബാസ്റ്റ്യന്‍, ദിവ്യ മരിയ ജയിംസ്, ജയ്സണ്‍ ജെ., സിസ്റ്റര്‍ അമല മരിയ എന്നിവര്‍ പ്രസംഗിച്ചു.