മണിമല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: 83 ശതമാനം പോളിംഗ്
1298622
Wednesday, May 31, 2023 2:03 AM IST
മണിമല: മണിമല പഞ്ചായത്ത് മുക്കട ആറാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ 83 ശതമാനം പോളിംഗ്. ആകെയുള്ള 1002 വോട്ടർമാരിൽ 830 പേർ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് അംഗമായിരുന്ന സിപിഎമ്മിലെ വി.കെ. ബാബുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സുജ ബാബു (എൽഡിഎഫ്), പയസ് ജോസഫ് (യുഡിഎഫ്), അജയകുമാർ (ബിജെപി), വിപിൻ രാജൻ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുള്ളത്. മത്സരഫലം ഭരണത്തെ ബാധിക്കില്ല. പതിനഞ്ചംഗ പഞ്ചായത്തിൽ എൽഡിഎഫ് 11, യുഡിഎഫ് നാല് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എൽഡിഎഫ് സ്ഥാനാർഥി സുജാ ബാബു നിലവിൽ പഞ്ചായത്തംഗമായിരുന്ന അന്തരിച്ച വി.കെ. ബാബുവിന്റെ ഭാര്യയാണ്.