യാത്രയയപ്പ് നല്കി
1298621
Wednesday, May 31, 2023 1:56 AM IST
കുറിച്ചി: കുറിച്ചി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് വിരമിച്ച സെക്രട്ടറി എന്‍. വിനോദിന് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ.ഡി. സുഗതന് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോയ് തോമസ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, കെ.സി. വിന്‍സെന്റ്, ബിജു തോമസ്, കെ.ആര്. ഷാജി, സജിനി കുമാരി, ജിബു ജേക്കബ് ജോര്‍ജ്ജ്, എന്‍ സുനിത, ബിജു ആന്റണി, ഡോ. മാത്യു കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.