ധര്‍ണ നടത്തി
1298620
Wednesday, May 31, 2023 1:56 AM IST
ചങ്ങനാശേരി: സംവരണം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫീസിന് മുന്പില് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു ഏരിയ സെക്രട്ടറി കെ.ഡി. സുഗതന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.എം. തമ്പി, ജി. മോഹന്‍ദാസ്, എ.എം. രാജപ്പന്, വി.എസ്. അഭിലാഷ്, മിനിമോള്‍, എന്‍.സി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.