പഠനോപകരണ വിതരണം നടത്തി
1298619
Wednesday, May 31, 2023 1:56 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ജിന്സണ് മാത്യു അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റൂ കുര്യന് ജോയി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിജു ഇബ്രാഹിം, യൂത്ത് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടംപേരൂര്‍, മുന്‍ വാര്‍ഡ് മെംബര്‍ മോളി ജോണ്‍, കൊച്ചുമോള് സാജന്, സെലീനാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.