ഖേലോ ഇന്ത്യ ബാസ്കറ്റില്‍ എംജിക്ക് മൂന്നാംസ്ഥാനം
1298618
Wednesday, May 31, 2023 1:56 AM IST
ചങ്ങനാശേരി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ വിഭാഗം ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീം. എംജി യൂണിവേഴ്സിറ്റിക്കു വേണ്ടി മത്സരിച്ച വനിതാ ബാസ്കറ്റ്ബോള്‍ ടീമിലെ 12ല്‍ 11പേരും ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ വിദ്യാര്‍ഥിനികളാണ്. അനു മരിയ, ഒലീവിയ ടി. ഷൈബു, സ്വപ്ന മറിയം, ജയലക്ഷ്മി, അക്ഷയ ഫിലിപ്പ്,സാന്ദ്ര തോമസ്, ശ്രീലക്ഷ്മി, അക്സ തങ്കം, നന്ദന രഞ്ജിത്, ആതിര, ആര്‍ദ്ര സേവ്യര്‍ എന്നിവരാണ് അസംപ്ഷന്‍ താരങ്ങള്‍.