എ പ്ലസ്, റാങ്ക് ജേതാക്കളെ ആദരിക്കും
1298617
Wednesday, May 31, 2023 1:56 AM IST
ചങ്ങനാശേരി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു (കേരള, സിബിഎസ്ഇ, ഐസിഎസ്ഇ, വിഎച്ച്എസ്ഇ) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി പരീക്ഷകളില്‍ ഒന്നു മുതല്‍ മൂന്നുവരെ റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കും മെറിറ്റ് അവാര്‍ഡ് നല്‍കുമെന്ന് രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അറിയിച്ചു. അര്‍ഹരായവര്‍ ജൂണ്‍ നാലിന് മുമ്പായി കളര്‍ഫോട്ടോയും മാര്ക്ക്ലിസ്റ്റിന്റെ കോപ്പിയും സഹിതം ബന്ധപ്പെടുക. ഫോൺ: 9544172468.