ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി
1298614
Wednesday, May 31, 2023 1:56 AM IST
മുട്ടുചിറ: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി. തോമസ് ചാഴികാടന് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, മുട്ടുചിറ ഇടവക ഉള്‍പ്പെടുന്ന കടുത്തുരുത്തി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് അംഗങ്ങള്‍, കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ.ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ.ജോസഫ് ചെങ്ങഴശേരില്‍, കൈക്കാരന്മാര്, യോഗപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.