മതേതരത്വം തകർക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു: മന്ത്രി വാസവൻ
1298612
Wednesday, May 31, 2023 1:56 AM IST
വൈക്കം: വൈക്കത്ത് എൻസിപി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, ടി.പി പീതാംബരൻ മാസ്റ്റർ, സി.കെ. ആശ എംഎൽഎ, ഡോ. സെബാസ്റ്റ്യൻപോൾ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻമാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ, പി.എ. റസാഖ് മൗലവി, ടി.എൻ. ശിവശങ്കരൻ, കെ.ആർ. സുഭാഷ്, വി.ജി. രവീന്ദ്രൻ, അനിൽ കൂവപ്ലാക്കൽ, ലതിക സുഭാഷ്, സുഭാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി. സുരേഷ് ബാബു, ടി.വി. ബേബി, പി. അമ്മിണിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.